Manorama News
--------------------------------------------------------------------------------
എ.ആര്‍. റഹ്മാന് രണ്ട് ഒാസ്കര്‍

മികച്ച സംവിധായകന്‍ ഡാനി ബോയല്‍
ലൊസാഞ്ചല്‍സ്: സ്ലംഡോഗ് മില്യനറിന്‍റെ സംവിധായകന്‍ ഡാനി ബോയലിന് മികച്ച സംവിധായകനുള്ള ഓസ്കര്‍ പുരസ്കാരം. ഇതോടെ പത്തു നോമിനേഷനുകള്‍ ലഭിച്ച ചിത്രം ഏഴ് ഓസ്കറുകള്‍ സ്വന്തമാക്കി. മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച ഗാനം (ജയ ഹോ), മികച്ച ശബ്ദ മിശ്രണം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, ഛായാഗ്രഹണം
അവാര്‍ഡ് രാജ്യത്തിന്: റസൂല്‍ പൂക്കുട്ടി
ലൊസാഞ്ചലസ്: തനിക്ക് ലഭിച്ച ഓസ്കര്‍ പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നെന്ന് സ്ലംഡോഗ് മില്യനറിലൂടെ കേരളത്തിന് ആദ്യ ഓസ്കര്‍ സമ്മാനിച്ച മലയാളിയായ റസൂല്‍ പൂക്കുട്ടി .ഇത് വെറും ഒരു അവാര്‍ഡ് മാത്രമല്ല, ഇതിലൂടെ ഞാന്‍ ചരിത്രത്തിന്‍റെ ഒരു ഭാഗമാകുകയാണ് ചെയ്തത്.-ശബ്ദ മിശ്രണത്തിനുള്ള ഓസ്കര്‍ നേടിയ പൂക്കുട്ടി പറഞ്ഞു.
കേറ്റ് വിന്‍സ്‌ലെറ്റ് മികച്ച നടി

ഷോണ്‍ പെന്‍ മികച്ച നടന്‍ (മില്‍ക്ക്)
ലൊസാഞ്ചല്‍സ്: മില്‍ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷോണ്‍ പെന്‍ മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കി. ഒന്നിലധികം തവണ ഒാസ്കര്‍ നാമനിര്‍ദേശം നേടിയ നടനാണ് ഷോണ്‍ പെന്‍. എണ്‍പതുകളില്‍ സജീവമായ ഹോളിവുഡ് നടന്മാരുടെ തലമുറയിലെ മികച്ച നടനെന്നു ഖ്യാതി. രാഷ്ട്രീയവീക്ഷണങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെ വിവാദം
സ്ലംഡോഗ് മില്യനറിന് എട്ട് ഓസ്കര്‍

പാക്ക് സൈനിക മേധാവി യുഎസിലെത്തി
വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി യുഎസിലെത്തി. അമേരിക്കയുടെ പുതിയ പാക്കിസ്ഥാന്‍ _ അഫ്ഗാന്‍ നയങ്ങള്‍ വിലയിരുത്തുന്നതിനാണ് കയാനിയുടെ യുഎസ് സന്ദര്‍ശനം. 2007 നവംബറിന് ശേഷം ഇതാദ്യമായാണ് കയാനി യുഎസ് സന്ദര്‍ശിക്കുന്നത്. ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിനിടെ അദ്ദേഹം അമേരിക്കന്‍
ഡാനി ബോയലിന് പ്രത്യേക നന്ദി: റഹ്മാന്‍
ലൊസാഞ്ചല്‍സ്: സ്ലംഡോഗ് മില്യനറിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നെന്ന് എ.ആര്‍. റഹ്മാന്‍. ഇതുപോലൊരു അവസരം തന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഡാനി ബോയലിനോട് പ്രത്യേക നന്ദി പറയുന്നു. അവാര്‍ഡ് ദൈവത്തിനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു. ചിത്രത്തിലൂടെ മികച്ച ഗാനത്തിനും ഒറിജിനല്‍ സ്‌കോറിനുമുളള ഒാസ്കര്‍
81-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍
• മികച്ച ചിത്രം: സ്ലംഡോഗ് മില്യനര്‍• മികച്ച നടന്‍: ഷോന്‍ പെന്‍ (മില്‍ക്ക്)• മികച്ച നടി: കേറ്റ് വിന്‍സ്‌ലെറ്റ് (റീഡര്‍)• മികച്ച സംവിധായകന്‍: ഡാനി ബോയല്‍ (സ്ലംഡോഗ് മില്യനര്‍)• ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍: എ.ആര്‍. റഹ്മാന്‍ (സ്ലംഡോഗ് മില്യനര്‍)• മികച്ച ഗാനം: എ.ആര്‍. റഹ്മാന്‍ (സ്ലംഡോഗ് മില്യനര്‍ -ജയ ഹോ)•
ഓസ്കറും ഇന്ത്യയും

റഹ്മാനും പൂക്കുട്ടിക്കും ഇന്ത്യന്‍ നേതാക്കളുടെ അനുമോദനം
ന്യൂഡല്‍ഹി: ഓസ്കര്‍ പുരസ്കാരത്തിലൂടെ ഇന്ത്യയെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ച എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഇന്ത്യന്‍ നേതാക്കളുടെ അനുമോദനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓസ്കര്‍ ജേതാക്കളെ അനുമോദിച്ചു. റഹ്മാനും പൂക്കുട്ടിയും സ്ലം ഡോഗ് മില്യനറിന്‍റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും ഇന്ത്യയ്ക്ക് അഭിമാനമാണെന്ന്
സ്ലംഡോഗ് മില്യനര്‍ സ്വന്തമാക്കിയ അവാര്‍ഡുകള്‍

‘സിപിഎം വിമതര്‍ക്കു ദിശാബോധമില്ല’
വയനാട്: സിപിഎം വിമതര്‍ക്കു ദിശാബോധമിലെ്ലന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍. യുഡിഎഫിനെ അടുപ്പിക്കിലെ്ലന്നാണ് വടകരയിലെ വിമതനേതാക്കള്‍ പറയുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ എം.ആര്‍.മുരളി ഇതു പറയില്ല. അവിടെ യുഡിഎഫ് നല്‍കിയ സഹായമെന്താണെന്നു മുരളിക്കറിയാം. വടകരയില്‍ യുഡിഎഫ് പൊതുസമ്മതനെ നിര്‍ത്തുമെന്ന്
സീതത്തോട്ടില്‍ കരിമരുന്നപകടം; 3 പേര്‍ക്ക് പരുക്ക്
പത്തനംതിട്ട: സീതത്തോട് ആലുവാംകുടി കാനനക്ഷേത്രത്തില്‍ കരിമരുന്നു പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. മണി, മഹേഷ്, ജോസ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്നു ക്ഷേത്രത്തിലെ ഉത്സവമാണ്.
ലോറി കാറിലിടിച്ച് 2 കാര്‍ യാത്രക്കാര്‍ മരിച്ചു
ആലപ്പുഴ: പുന്നപ്രയ്ക്കു സമീപം ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ ചന്ദിരൂര്‍ സ്വദേശി ബിജുക്കുട്ടന്‍ (33), ആറാട്ടുവഴി സ്വദേശി ടി.ആര്‍ അജിത് (55), എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ശ്രീകുമാരന്‍ നായരെ (കണ്ണന്‍- മലയാള മനോരമ, ആലപ്പുഴ) പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ്